ആരാധകര്‍ക്കായി കുറച്ച് യോഗ പോസുകളുമായി മലൈക

ബോളിവുഡിലെ താരസുന്ദരി മലൈക അറോറ സൗന്ദര്യത്തിന്റെയും ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധ കൊടുക്കാറുണ്ട്. കൃത്യമായ വ്യായാമവും ഡയറ്റും കൊണ്ടു തന്നെയാണ് ഈ പ്രായത്തിലും സുന്ദരിയായിരിക്കാന്‍ താരത്തിന് സാധിക്കുന്നത്.

ദിവസേന കൃത്യമായി യോഗ ചെയ്യുന്ന താരം കൂടിയാണ് മലൈക. ഇപ്പോള്‍ആരാധകര്‍ക്കായി കുറച്ച് യോഗ പോസുകളാണ് മലൈക ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ മലൈക പങ്കുവെച്ചിരിയ്ക്കുന്നത്.

സര്‍വാംഗാസനം, ഹാലാസനം, ത്രികോണാസനം എന്നിവ ചെയ്യുന്ന വീഡിയോയും മലൈക പങ്കുവെച്ചിട്ടുണ്ട്. ചര്‍മ്മത്തിന് തിളക്കം നല്‍കുന്ന യോഗ മുറകളാണ് ഇവയെന്ന് താരം പറയുന്നു.

ഈ കടുത്ത വേനല്‍കാലത്ത് ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ ധാരാളം വെള്ളം കുടിക്കണം. അതിനോടൊപ്പം തന്നെ ആരോഗ്യമുള്ള ചര്‍മ്മത്തിനായി മൂന്ന് യോഗാസനങ്ങള്‍ ചെയ്യുന്നത് നല്ലതാണെന്നും താരം പറയുന്നു. രക്തശുദ്ധീകരണത്തിനും ചര്‍മ്മം തിളങ്ങാനും ഈ യോഗകള്‍ പ്രയോജനം ചെയ്യുമെന്നും താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!