ദൃശ്യം 2 ബോളിവുഡിലേക്ക്

ദൃശ്യം 2 വിന്റെ ഹിന്ദി പകർപ്പവകാശം കുമാർ മംഗത് പതക് സ്വന്തമാക്കി. പനോരമ സ്റ്റുഡിയോസ് ഇന്റർനാഷനലിന്റെ ബാനറിലാണ് ഹിന്ദിപതിപ്പൊരുങ്ങുന്നത്.
ബോളിവുഡിലും മലയാളം പതിപ്പിന്റെ അതേ മികവോടെ ചിത്രമൊരുക്കുമെന്ന്
സംവിധാനം കുമാർ മംഗത് പതക് പറഞ്ഞു .

അജയ് ദേവ്ഗൺ, തബു, ശ്രിയ സരൺ എന്നിവരായിരുന്നു ദൃശ്യം ആദ്യഭാഗം ഹിന്ദി പതിപ്പിൽ അഭിനയിച്ചിരുന്നത് . ഇവർ തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും ഉണ്ടാവുക . നിഷികാന്ത് കാമത്ത് ആണ് ദൃശ്യം
ആദ്യപതിപ്പൊരുക്കിയത്.ദൃശ്യം സെക്കൻഡ് ബോളിവുഡ് പതിപ്പ് സംവിധായകൻ ജീത്തു ജോസഫ്ഒരുക്കുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു

ദൃശ്യം 2 തെലുങ്ക് പതിപ്പും പൂർത്തിയായിരിക്കുയാണ്. വെങ്കടേഷും മീനയും
കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം തെലുങ്കിൽ ജീത്തു ജോസഫാണ് സംവിധാനം
ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!