ദുൽഖറിന്റെ മറിയത്തിന് പിറന്നാൾ ആശംസകൾ നേർന്ന് നസ്രിയ

ദുല്‍ഖർ സൽമാനെയും അമാലിന്റെയും മറിയത്തിന് ജന്മദിനാശംസകള്‍ നേരുകയാണ് നസ്‌റിയ. നസ്രിയ മറിയത്തിന്റ നച്ചു മാമിയാണ്. മറിയം എന്ന മുമ്മുവിന്റെ നാലാം പിറന്നാളിന് ആശംസകള്‍ നേര്‍ന്ന് നസ്‌റിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത് .

” മുമ്മു നിനക്ക് നാല് വയസായെന്ന് നച്ചു മാമിയ്ക്ക് വിശ്വസിക്കാനാകുന്നില്ല, നീ ഇത്ര വേഗം വലുതാവാതെ” – എന്നാണ് അമാലിനും മറിയത്തിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് നസ്‌റിയ കുറിച്ചത്.

നസ്‌റിയയുടെ പോസ്റ്റിന് താഴെ കുഞ്ഞു മറിയത്തിനുള്ള പിറന്നാള്‍ ആശംസകള്‍ നിരവധി ആരാധകരാണ് എത്തിയിരിയ്ക്കുന്നത്. 2017 മെയ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്‍മാനും അമാലിനും മറിയം പിറന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!