ഉപ്പയ്ക്കും ഉമ്മയ്ക്കും വിവാഹവാർഷിക ദിനത്തിൽ ആശംസകളുമായി ദുൽഖർ സൽമാൻ

വിവാഹ വാർഷികദിനത്തിൽ മമ്മൂട്ടിക്കും സുൽഫത്തിനും ആശംസകളുമായി മകൻ ദുൽഖർ സൽമാൻ. രണ്ടുപ്പേരും ഒന്നിച്ചുള്ള പഴയ ചിത്രം പങ്കു വച്ചാണ് ദുൽഖർ ആശംസകൾ അറിയിച്ചിരിക്കുന്നത്.

‘ഉമ്മയ്ക്കും ഉപ്പയ്ക്കും വിവാഹവാർഷിക ആശംസകൾ. ഞങ്ങളൊക്കെ ഭാവിയിൽ എന്താകണമെന്ന് ആഗ്രഹിക്കുന്നോ അങ്ങനെയാണ് നിങ്ങൾ ഇപ്പോൾ’ ആശംസകൾ അറിയിച്ച് ദുൽഖർ കുറിച്ചു. ടൊവീനോ തോമസ്, സുപ്രിയ മേനോൻ, സൗബിൻ സാഹിർ‌, മനോജ് കെ ജയൻ തുടങ്ങി നിരവധി ആളുകളാണ് ദുൽഖറിനൊപ്പം മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്നത്.

ഇന്നലെയായിരുന്നു ദുൽഖറിന്റെ മകൾ മറിയത്തിന്റെ പിറന്നാൾ. ‘എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ’ എന്നു പറഞ്ഞാണ് മമ്മൂട്ടി കൊച്ചുമകൾക്ക് ആശംസകൾ നേർന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!