ഗ്ലാമർ വേഷം : സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി സാനിയ ഇയ്യപ്പൻ

മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും നർത്തകിയുമാണ് സാനിയ ഇയ്യപ്പൻ. 2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് സാനിയ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം സൈബർ ആക്രമണങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയായ മലയാളി നടികൂടിയാണ്. ഗ്ലാമർ വേഷങ്ങൾ ധരിക്കുന്നതിന്റെ പേരിലാണ് സാനിയ ഏറ്റവും കൂടുതൽ അക്രമിക്കപ്പെട്ടിട്ടുള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ പത്തൊൻപതാം ജന്മദിനം മാലിദ്വീപിലാണ് ആഘോഷിച്ചത്. ഇവിടെ നിന്നുള്ള ചിത്രങ്ങൾ താരം സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുകയും തുടർന്ന് വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിടേണ്ടിയും വന്നു. കടലോരത്തു നിന്നുള്ള ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോൾ വിമർശകർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. മീമാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു സ്ത്രീ മേനിപ്രദർശനം നടത്തുന്ന രീതിയിൽ വസ്ത്രം ധരിച്ചാൽ എന്താണ് വിളിക്കുക എന്ന് ഒരാൾ ചോദിക്കുമ്പോൾ മറ്റൊരാൾ ഉത്തരം പറയുന്ന രീതിയിലുള്ളതാണിത്. എങ്കിൽ അവളെ ‘ശ്രദ്ധ നേടാൻ ശ്രമിക്കുന്ന അഴിഞ്ഞാട്ടക്കാരി’ എന്ന് അഭിസംബോധന ചെയ്യുന്ന സമൂഹത്തോടാണ് മറുപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!