സാമ്പത്തിക തട്ടിപ്പ്: സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

ആലപ്പുഴ: ഒടിയൻ എന്ന ചിത്രം സംവിധാനം ചെയ്ത ശ്രീകുമാർ മേനോൻ അറസ്റ്റിൽ. ആലപ്പുഴ സൗത്ത് പൊലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പ് കേസിൽ ആണ് സംവിധായകനെ അറസ്റ്റ് ചെയ്തത്. ശ്രീകുമാർ മേനോനെതിരെ പരാതി നൽകിയിരിക്കുന്നത് ശ്രീവത്സം ഗ്രൂപ്പ് എന്ന വ്യവസായ ഗ്രൂപ്പാണ് .

ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സിനിമ നിർമിക്കാൻ ആണ് പണം വാങ്ങിയത്. ശ്രീകുമാർ മേനോൻ വ്യവസായ ഗ്രൂപ്പിൽ നിന്ന് വാങ്ങിയത് ഒരു കോടി രൂപയാണ്. പിന്നീട് ശ്രീകുമാർ മേനോനിൽ നിന്ന് സിനിമ നിർമിക്കുന്നത് സംബന്ധിച്ച് ഒരു വിവരവും ഉണ്ടായില്ലെന്ന് പരാതിയിൽ പറയുന്നു.

കൃത്യമായി വിവരം സംവിധായകനെ പിന്നീട്‍ പല തവണ ബന്ധപ്പെട്ടിട്ടും നൽകാൻ തയ്യാറാകാതെ വന്നതോടെയാണ് ശ്രീവത്സം ഗ്രൂപ്പ് പൊലീസിൽ പരാതി നൽകിയത്. ശ്രീകുമാർ മേനോൻ ഈ കേസിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ കോടതി തള്ളി. ഇതിനെതുടർന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ വീട്ടിൽ വച്ച് ഇന്നലെ രാത്രി അറസ്റ്റ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!