ജഗമേ തന്തിരം എം മലയാളം ടീസർ പുറത്തിറങ്ങി

കാർത്തിക് സുബ്ബരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ഗ്യാങ്സ്റ്റർ ചിത്രമാണ് ജഗമേ തന്തിരം.  ധനുഷ്, സഞ്ചന നടരാജൻ, ഐശ്വര്യ ലെക്ഷ്മി, വോക്‍സ് ജെർമെയ്ൻ, ജെയിംസ് കോസ്മോ, ജോജു ജോർജ്, കലയ്യരസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് ചെന്നൈയിലെ വൈനോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ്. ചിത്രത്തിൻറെ മലയാളം ടീസർ പുറത്തിറങ്ങി.

പിസ്സ, ജിഗര്‍ത്തണ്ട, ഇരൈവി, പേട്ട തുടങ്ങിയ ത്രില്ലറുകള്‍ സമ്മാനിച്ച സംവിധായകന്റെ ചിത്രത്തില്‍ ധനുഷ് നായകനാകുന്നതും ഇതാദ്യമാണ്.സന്തോഷ് നാരായണൻ ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിൽ ആണ് റിലീസ് ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിൽ ജൂൺ 18 ന് റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!