‘മാനാട്’ന്റെ ഡബ്ബിംഗ് ജോലികൾ ആരംഭിച്ചു

തമിഴ് ചിത്രം  ‘മാനാട്’ന്റെ ഡബ്ബിംഗ് ജോലികൾ ആരംഭിച്ചു . ‘മാനാടിന്റെ’ സംവിധായകന്‍ വെങ്കിട്ട പ്രഭുവാണ്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം പറയുന്നത്. വെങ്കിട്ട പ്രഭു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. സിലമ്പരസന്‍ നായകനായി എത്തുന്ന ചിത്രത്തിൻറെ ഡബ്ബിംഗ്  ചെന്നൈയിൽ ആണ് ആരംഭിച്ചത്.

റിച്ചാര്‍ഡ് എം നാഥ് ഛായഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ചെയ്യുന്നത് പ്രവീണ്‍ കെ എല്‍ ആണ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം ചെയുന്നത് . തമിഴില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ബജറ്റ് 125 കോഡിയാണ്. വി ഹൗസ് പ്രൊഡക്ഷന്‍ നിര്‍മ്മാണം ചെയ്യുന്ന ചിത്രത്തിന്റെ വിതരണം സുറ്റുഡിയോ ഗ്രീനാണ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!