തപ്‌സി പന്നു വിന്റെ ‘തപ്പഡ്’; പുതിയ ടീസർ പുറത്ത്

 

തപ്‌സി പന്നുവിനെ നായികയാക്കി അനുഭവ് സിൻഹ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘തപ്പഡ്’. ചിത്രത്തിലെ പുതിയ ടീസർ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ഫെബ്രുവരി 28 നാണ് ചിത്രത്തിന്റെ റിലീസ്.

രത്‌ന പഥക് ഷാ,തൻവി അസ്മി,ദിയ മിർസ,രാം കപൂർ,കുമുദ് മിശ്ര,നിധി ഉത്തം,മാനവ്, ഗ്രേസി ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
Image result for thappad

2018 ലെ മുൽക്ക് എന്ന ചിത്രത്തിന് ശേഷം തപ്‌സി പന്നു, സംവിധായകൻ അനുഭവ് സിൻഹ എന്നിവർ ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സൗമിക് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അനുരാഗ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!