ഈദ് റിലീസുകളിൽ സൽമാൻ ഖാന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം – രാധെ: യുവർ മോസ്റ്റ് വാണ്ടഡ് ഭായ്. പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രം മൾട്ടി ഫോർമാറ്റ് റിലീസും, ലോകമെമ്പാടുമുള്ള തീയറ്റർ റിലീസും ആയി മെയ് 13 ന് എത്തും. ചിത്രത്തിലെ പുതിയ പ്രൊമോ പുറത്തിറങ്ങി.
കൊറോണ വൈറസ് രണ്ടാം തരംഗം രാജ്യത്തെ വല്ലാതെ ബാധിച്ചതിനാൽ, സർക്കാർ പുറപ്പെടുവിച്ച എല്ലാ കോവിഡ് പ്രോട്ടോക്കോളും പാലിക്കുമ്പോൾ രാധെ: യുവർ മോസ്റ്റ് വാണ്ടഡ് ഭായ് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ലോകമെമ്പാടുമുള്ള 40 രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്.
ഒടിടി പ്ലാറ്റ്ഫോം ആയ സീ5- ലും, സീപ്ലെക്സിലും രാധെ റിലീസ് ചെയ്യും. ഡിടിഎച്ച് ഓപ്പറേറ്റർമാരായ ഡിഷ്, ഡി 2 എച്ച്, ടാറ്റ സ്കൈ, എയർടെൽ ഡിജിറ്റൽ ടിവി എന്നിവയിലും ചിത്രം പ്രദർശിപ്പിക്കും. ഇത് പ്രേക്ഷകർക്ക് അവരുടെ സൗകര്യത്തിന് അനുസരിച്ച് സിനിമ കാണുന്നതിന് ഒന്നിലധികം ഓപ്ഷനുകൾ നൽകും.
സൽമാൻ ഖാനൊപ്പം ദിഷ പതാനിയും അഭിനയിക്കുന്നു. ജാക്കി ഷ്രോഫ്, സറീന വഹാബ്, രൺദീപ് ഹൂഡ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൽമാൻ ഖാൻ ഫിലിംസ്, സൊഹൈൽ ഖാൻ പ്രൊഡക്ഷൻസ്, റീൽ ലൈഫ് പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ സൽമാൻ ഖാൻ, സൊഹൈൽ ഖാൻ, അതുൽ അഗ്നിഹോത്രി എന്നിവർ ചേർന്നാണ് രാധെ നിർമ്മിക്കുന്നത്.