വിനയൻ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി 

സിജു വിൽസനെ നായകനാക്കി വിനയൻ ഒരുക്കുന്ന ചിത്രമാണ് “പത്തൊമ്പതാം നൂറ്റാണ്ട് ” ഏറെപ്രതീക്ഷയോടെ ഒരുങ്ങുന്ന ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ചെമ്പൻ വിനോദ് കായംകുളം കൊച്ചുണ്ണിയായി എത്തുന്നുണ്ട്.

സിജു വിത്സൻ ചിത്രത്തിൽ എത്തുന്നത് പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വേലായുധ പണിക്കർ എന്ന ചരിത്ര നായകനായിട്ടാണ്. വിനയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമിക്കുന്നത് ഗോകുലം ഫിലിംസിന്റെ ബാന്നറിൽ ഗോകുലം ഗോപാലനാണ്. സിജു വിത്സന്റെ ഈ ചിത്രത്തിന് വേണ്ടിയുള്ള ശാരീരിക മാറ്റം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!