നവാഗത സംവിധായകനായ ആദർശ് വേണുഗോപാൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വർക്കി’. നടനും സംവിധായകനുമായ നാദിർഷയുടെ അനുജൻ സമദ് സുലൈമാൻ ആണ് ചിത്രത്തിൽ നായകൻ. ചിത്രത്തിൻറെ പുതിയ ട്രെയ്ലർ പുറത്തിറങ്ങി.
പുതുമുഖ നടി ദർശനയാണ് ചിത്രത്തിലെ നായിക. കൂടാതെ ജാഫർ ഇടുക്കി, അലൻസിയർ, ശ്രീജിത്ത് രവി ,മാല പാർവതി, കൃഷ്ണപ്രഭ , മിഥുൻ, ജോമോൻ ജോഷി, സൂരജ് സുകുമാർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മേപ്പാടൻ ഫിലിംസിന്റെ ബാനറിൽ ബിജു മണികണ്ഠനാണ് ചിത്രം നിർമിക്കുന്നത്. ശ്യാം കുമാർ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ.