മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രൻസിനെ നായകനാക്കി ഡോ ബിജു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘വെയിൽ മരങ്ങൾ’. നിരവധി അംഗീകാരങ്ങൾ ഇതിനോടകം വാരിക്കൂട്ടിയ ചിത്രം ഫെബ്രുവരി 28ന് പ്രദർശനത്തിന് എത്തും.
നാല് ഋതുക്കളിലൂടെ കഥ പറയുന്ന ചിത്രത്തിൻറെ മൂന്നു കാലങ്ങള്‍ ഹിമാചലിലും മഴക്കാലം കേരളത്തിലുമാണ് ചിത്രീകരിച്ചത്. എം ജെ രാധാകൃഷ്ണന് ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റ് ഡേവിസ് മാനുവലാണ്.
ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ ഗോള്‍ഡന്‍ ഗോബ്ലെറ്റ് വിഭാഗത്തില്‍ മത്സരിച്ച ചിത്രത്തിന്’ ഔട്ട്സ്റ്റാന്റിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ്’ എന്ന പുരസ്കാരം ലഭിച്ചിരുന്നു. സോമ ക്രിയേഷന്‍സിന്റെ ബാനറില്‍ ബേബി മാത്യു സോമതീരം ആണ് ചിത്രം നിർമിച്ചത്.