മാരി സെൽവരാജ് ധനുഷിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് കർണൻ. ചിത്രം ഏപ്രിൽ 9ന് റിലീസ് ചെയ്തു. ചിത്രം ആശീർവാദ് സിനിമാസ് കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചു. ചിത്രത്തിലെ പുതിയ ഗാനം നാളെ പുറത്തിറങ്ങും.
ചിത്രത്തിൽ നായികയായി രജിഷ വിജയനാണ് എത്തുന്നത്. ലാൽ, യോഗി ബാബു എന്നിവരാണ് മറ്റു താരങ്ങൾ. സന്തോഷ് നാരായണനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറിൽ പൂർത്തിയായിരുന്നു.