ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം തന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നുവെന്ന് മമ്മൂട്ടി

ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം തന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നുവെന്ന് നടൻ മമ്മൂട്ടി. വളർച്ചയിലും തളർച്ചയിലും തൻറെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓർമിക്കപ്പെടുമെന്നും മമ്മൂട്ടി പറഞ്ഞു.

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ തിരക്കഥാകൃത്തായിരുന്നു ഡെന്നീസ് ജോസഫ്. ഇന്ന് വൈകുന്നേരം ആണ് അദ്ദേഹം അന്തരിച്ചത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, മനു അങ്കിള്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, ആകാശദൂത് എന്നിങ്ങനെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയത് അദ്ദേഹമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!