ഡെന്നീസ് ജോസഫിന് ആദരാഞ്ജലികൾ നേർന്ന് സുരേഷ് ഗോപി

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. അദ്ദേഹത്തിൻറെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ സുരേഷ് ഗോപി. സിനിമ വേദിക്ക് അവിസ്മരണീയമായ കഥാപാത്രങ്ങളും സിനിമകളും സൃഷ്ഠിച്ച തൻറെ സിനിമ ജീവിതത്തിന് തന്നെ ശക്തി പകർന്ന പ്രിയ സുഹൃത്തായിരുന്നു ഡെന്നിസ് എന്ന് സുരേഷ് ഗോപി പറഞ്ഞു.

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ തിരക്കഥാകൃത്തായിരുന്നു അദ്ദേഹം.ഇന്ന് വൈകുന്നേരം ആണ് അദ്ദേഹം അന്തരിച്ചത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, മനു അങ്കിള്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, ആകാശദൂത് എന്നിങ്ങനെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയത് അദ്ദേഹമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!