ഊബർ ഡ്രൈവറിൽ നിന്ന് മോശാനുഭവം; വെളിപ്പെടുത്തലുമായി അഹാന കൃഷ്ണ

 

മലയാളസിനിമയിൽ പ്രേക്ഷകർ ഏറ്റെടുത്ത യുവതാരങ്ങളിൽ ഒരാളാണ് നടി അഹാന കൃഷ്ണ. അതേസമയം സോഷ്യൽമീഡിയയിലും താരം സജീവമാണ്. താരത്തിന്റെ പുതിയ വാർത്തകൾക്കായി ആരാധകരും ആകാംക്ഷയിലാണ് എന്നും. എന്നാൽ ഇപ്പോഴിതാ താരത്തിന്റെ പുതിയ വെളിപ്പെടുത്തലുകൾ കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമാ സൈബർ ലോകം.

അടുത്തിടെ ഒരു ഊബർ ഡ്രൈവറിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി അഹാന. അമ്മ സിന്ദു കൃഷ്ണകുമാറിനൊപ്പം ഷോപ്പിംഗ് മാളിൽ നിന്ന് തിരിച്ച് പോകുമ്പോഴാണ് അഹാന ഊബർ വിളിച്ചത്. കാറിൽ കയറിയപ്പോൾ പെയ്മെന്റ് കാർഡാണോ കാശാണോ എന്ന് ചോദിച്ചായിരുന്നു സംഭവങ്ങളുടെ തുടക്കം.

കാർഡാണെന്ന് പറഞ്ഞപ്പോൾ ക്യാഷ് ആയിട്ട് തന്നെ വേണമെന്ന് ഡ്രൈവർ ശബ്ദമുയർത്തുകയായിരുന്നു. എന്നാൽ ഊബറിൽ കാർഡ് എന്ന ഓപ്ഷനുണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ ഇത് ഊബറിന്റെയല്ല എന്റെ വണ്ടിയാണെന്നായിരുന്നു ഡ്രൈവറുടെ മറുപടി. തുടർന്ന് തങ്ങളോട് അയാൾ ഇറങ്ങാൻ ആവശ്യപ്പെട്ടെന്നും അഹാന കൃഷ്ണ വെളിപ്പെടുത്തി.

‘ഇറങ്ങുമ്പോൾ കാറിന്റെ നമ്പറിന്റെ ഫോട്ടോയെടുക്കാൻ അമ്മ പറഞ്ഞു. ഇതു കേട്ടയുടൻ അയാൾ എന്നാൽ കേറ് ഞാൻ കൊണ്ടുവിടാമെന്ന് പറഞ്ഞു. അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് ഞങ്ങൾ ഇറങ്ങി. മറ്റൊരു ഊബർ ബുക്ക് ചെയ്ത് കാത്തിരിക്കുമ്പോൾ അയാൾ വീണ്ടും വന്ന് നിർബന്ധിച്ചു.’-അഹാന പറഞ്ഞു.

സംഭവത്തെ തുടർന്ന് താൻ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും അഹാന വ്യക്തമാക്കി. വിൻസെന്റ് എന്ന പേരുള്ള ഡ്രൈവറുടെ വണ്ടി ബുക്ക് ചെയ്ത വിവരം അടക്കമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!