ഹാസ്യനടനും സഹനടനുമായ നെല്ലയ് ശിവ ഇന്നലെ വൈകുന്നേരം തിരുനെൽവേലിയിലെ വസതിയിൽ വച്ച് അന്തരിച്ചു.തമിഴ് സിനിമകളിൽ സപ്പോർട്ടിംഗ് വേഷങ്ങളിൽ അഭിനയിച്ച നെല്ലായ് ശിവയ്ക്ക് 69 വയസ്സായിരുന്നു. പ്രായവുമായി ബന്ധപ്പെട്ട അസുഖങ്ങൾ കാരണം അദ്ദേഹം ചികിത്സയിലായിരുന്നു. നെല്ലായ് ശിവ സ്വന്തം ജന്മനാടായ തിരുനെൽവേലി ജില്ലയിലെ പനകുടിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അവിവാഹിതനായ അദ്ദേഹം സിനിമകളിലെ കോമഡി രംഗങ്ങളിലായിരുന്നു കൂടുതലും പ്രവർത്തിച്ചിരുന്നത്.
സിനിമകളിൽ സംസാരിക്കുന്ന രീതി പൂർണ്ണമായും നെല്ലായ് സ്ലാങ്ങായിരുന്നു, ഇത് മറ്റ് സഹനടന്മാരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കി. അഞ്ഞൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു