പുതിയ ലുക്കിൽ എസ്തർ അനിൽ: ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്ക് വന്ന എസ്തർ അനിൽ മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം വൈറൽ ആവുകയും ചെയ്യും. ദൃശ്യം 2 റിലീസ് ആയതിന് ശേഷം വലിയ രീതിയിൽ ആരാധകർ കൂടിയ തരാം ഇപ്പോൾ പങ്കുവച്ച ചിത്രങ്ങൾ ആണ് വൈറൽ ആയിരിക്കുന്നത്.

പൗർണമി മുകേഷാണ് ചിത്രങ്ങൾ പകർത്തിയത്. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിലും നടി അഭിനയിക്കുന്നുണ്ട്. രണ്ടാം ഭാഗത്തിൻറെ ചിത്രീകരണം കഴിഞ്ഞ ആഴ്ച പൂർത്തിയായിരുന്നു. അനിൽ എബ്രഹാം-മഞ്ജു ദമ്പതികളുടെ മകളായി 2001 ഓഗസ്റ്റ് 29-ന് വയനാട് ജില്ലയിലെ കൽപ്പറ്റയിലാണ് എസ്തർ ജനിച്ചത്. ഇവാൻ എന്ന ഒരു ജ്യേഷ്ഠനും എറിക്ക് എന്ന ഒരു അനുജനും ഇവർക്കുണ്ട്. ഇപ്പോൾ എറണാകുളത്താണ് താമസം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!