മലയാള ചിത്രം അക്വേറിയത്തിൻറെ റിലീസ് സ്റ്റേ ചെയ്തു 

ടി. ദീപേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അക്വേറിയം. സിനിമയുടെ റിലീസ് സ്റ്റേ ചെയ്തു . രണ്ടു തവണ പ്രദർശനാനുമതി നിഷേധിക്കപ്പെട്ട ഈ സിനിമ ഇപ്പോൾ ഒടിടി പ്ലാറ്റഫോമിലൂടെയാണ് റിലീസ്  ചെയ്യാനിരുന്നപ്പോൾ ആണ് വീണ്ടും  സ്റ്റേ ലഭിച്ചത് .കന്യാസ്ത്രീകളെ അപമാനിക്കുന്നതാണ് സിനിമയെന്ന് കാണിച്ച്‌ ‘വോയിസ് ഓഫ് നണ്‍സ്’ കൂട്ടായ്മയാണ് കോടതിയെ സമീപിച്ചത്.

സെൻസർ ബോർഡ് വിലക്കുകൾ മറികടന്നാണ് ‘പിതാവും പുത്രനും പരിശുദ്ധാത്മാവിനും” എന്ന ചിത്രം ‘അക്വേറിയം’ എന്ന പേരിൽ പ്രദർശനത്തിന്എത്തിയത്. സെൻസർ ബോർഡ് ട്രിബൂണലിന്റെ നിർദ്ദേശ പ്രകാരമാണ് ചിത്രത്തിന്റെ പേര് മാറ്റിയത്. സണ്ണി വെയ്ൻ,ഹണിറോസ്, ശാരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ കലാസംവിധായകൻ സാബു സിറിൾ, സംവിധായകൻ വി.കെ പ്രകാശ്, കന്നടനടി രാജശ്രീ പൊന്നപ്പ എന്നിവരും അഭിനയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!