അനുവാദമില്ലാതെ ഫോട്ടോയെടുക്കുവാന്‍ ശ്രമിച്ച ആരാധകന് ഉശിരൻ മറുപടി കയ്യോടെ നൽകി തെന്നിന്ത്യൻ നടി സാമന്ത. തിരുപ്പതി ക്ഷേത്രത്തില്‍ വച്ചായിരുന്നു സംഭവം. ക്ഷേത്ര ദർശനത്തിന് എത്തിയതായിരുന്നു താരം. നടി ക്ഷേത്രത്തിന്റെ പടവുകൾ കയറുമ്പോഴാണ് ഇവർക്കിടയിലേക്ക് പാഞ്ഞുകയറിയ ഒരു ആരാധക യുവാവ് മൊബൈലുമായി ചിത്രം പകർത്താൻ ശ്രമിച്ചത്.
എന്നാൽ താരം തിരുപ്പതിയിലുണ്ടെന്നറിഞ്ഞ് എത്തിയ ആരാധകരിൽ ഒരാളാണിതെന്നാണ് പറയപ്പെടുന്നത്. തനിക്ക് നേരെയുണ്ടായ ഫോട്ടോയെടുക്കൽ ശ്രമം സമാന്ത തടയുകയും തുടർന്ന് ആരാധകനെ ശകാരിക്കുകയുമായിരുന്നു.
തുടർന്ന് ആളുകൾ കൂടിയതോടെ കൂട്ടത്തിലുണ്ടായിരുന്നവരിലൊരാള് പകര്‍ത്തിയ നടിയുടെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് .