എല്ലെൻ ഡിജെനെറസിൻറെ ‘എലൻ ഷോ’ അടുത്ത വർഷം അവസാനിപ്പിക്കും

എല്ലെൻ ഡിജെനെറസ് തന്റെ ദീർഘകാല ടോക്ക് ഷോ അവസാനിപ്പിക്കുന്നു. അടുത്ത വർഷത്തോടെ ഏറെ പ്രശസ്തമായ ടെലിവിഷൻ ടോക്ക് ഷോ ആയ ‘എലൻ ഷോ’ അവസാനിക്കുമെന്ന് അവതാരക എലൻ ഡിജെനെറസ് പറഞ്ഞു.വരാൻ ഇരിക്കുന്ന ഒരു സീസണോടെ ഇത് അവസാനിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 19 സീസണുകൾ ആണ് ഇതുവരെ ഈ ഷോ നടത്തിയിരിക്കുന്നത്..

2003 ൽ സംപ്രേഷണം ആരംഭിച്ച് വാർണർ ബ്രദേഴ്സ് വിതരണം ചെയ്യുന്ന എല്ലെൻ ഡിജെനെറസ് ഷോയിൽ എ-ലിസ്റ്റ് സെലിബ്രിറ്റികൾക്കൊപ്പം നൃത്തം, ഗെയിമുകൾ, സമ്മാനങ്ങൾ എന്നിവ ഒരുക്കിയിരുന്നു.

കഴിഞ്ഞ ഒരു വർഷത്തോളമായി എലൻ ഷോയ്ക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. ലൈംഗിക ദുരുപയോഗം, വംശീയമായി വിവേചനരഹിതമായ പരാമർശങ്ങൾ എന്നിവ പരിപാടിക്കെതിരെ ഉയരുകയും. ഷോയിൽ നിന്ന് മൂന്ന് പ്രൊഡ്യൂസർമാർ ഈ കാരണങ്ങൾ കാണിച്ച് രാജിവയ്ക്കുകയും ചെയ്തിരുന്നു. ഈ സീസണിൽ എല്ലെൻ ഡിജെനെറസ് ഷോ വ്യൂവർഷിപ്പ് 1.1 ദശലക്ഷം ആളുകൾ കുറഞ്ഞുവെന്ന് നീൽസൺ ഡാറ്റ കാണിക്കുന്നു, 2.6 ദശലക്ഷം കാഴ്ചക്കാരിൽ നിന്ന് 1.5 ദശലക്ഷം കാഴ്ചക്കാരിലേക്ക് ഇത് ചുരുങ്ങിയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!