ശങ്കർ സിനിമകളിൽ അപകടങ്ങൾ തുടർക്കഥയോ??; പുതിയ വെളിപ്പെടുത്തൽ

 

സിനിമയുമായി ബന്ധപ്പെട്ട അപകടങ്ങളും മരണങ്ങളും സിനിമാലോകത്തിന് എന്നും വൻ നഷ്ടങ്ങൾ തന്നെയായിരുന്നു നൽകിയിട്ടുള്ളത്. മികച്ച കലാകാരന്മാരെ വരെ ഇന്ത്യൻ സിനിമക്ക് ഇത്തരത്തിൽ നഷ്ട്ടമായിട്ടുമുണ്ട്. ഇപ്പോഴിതാ അവസാനായി റിപ്പോർട്ട് ചെയ്ത ഒരു സിനിമാ ചിത്രീകരണ വേദിയിലെ അപകടത്തിന്റെ ഞെട്ടൽ മാറാതെയാണ് ഇന്ന് സിനിമാലോകം.

പ്രശസ്ത സംവിധാകൻ ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 വിന്റെ ലൊക്കേഷനിൽ നടന്ന അപകടവും സിനിമാപ്രവർത്തകരുടെ മരണവുമാണ് ഇപ്പൾ സിനിമാലോകം ചർച്ചചെയ്യുന്നത്. ഷൂട്ടിങിനിടെ ക്രെയിന്‍ മറിഞ്ഞ് വീണാണ് മൂന്നുപേർ മരിക്കാനിടയായ അപകടമുണ്ടായത്. കൂടാതെ പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

Image result for indian 2 accident

ചിത്രീകരണ സെറ്റിൽ സ്ഥാപിച്ചിരുന്ന ഭാരമേറിയ വലിയ ലൈറ്റുകള്‍ വച്ചിരുന്ന ക്രൈൻ ചെരിഞ്ഞ് വീണതാണ് അപകടത്തിന് കാരണമായത്. എന്നാല്‍ ഇപ്പോഴിതാ സിനിമാ ലൊക്കേഷൻ അപകടങ്ങളെക്കുറിച്ച് വൻ വെളിപ്പെടുത്തലുകൾ പുറത്തുവരികയാണ്.

ശങ്കറിന്റെ ലൊക്കേഷനില്‍ അപകടങ്ങള്‍ നടക്കുന്നത് ഇത് ആദ്യമല്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. വിക്രം നായകനായ അന്യന്റെ സെറ്റ് മുതല്‍ അവസാനം റിലീസ് ചെയത് 2.0 യുടെ ലൊക്കേഷനില്‍ വരെ സമാനമായ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സിനിമാ സ്റ്റണ്ട് മാസ്റ്റര്‍ സില്‍വ തുറന്നു പറഞ്ഞിരിക്കുകയാണ്.

Image result for stund silva with shankar

വിക്രം നായകനായി ശങ്കർ ഒരുക്കിയ അന്യന്റെ സെറ്റിലുണ്ടായ അപകടത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സ്റ്റണ്ട് മാസ്റ്റര്‍ സില്‍വ വെളിപ്പെടുത്തിയിരിക്കുകയാണ്. സിനിമയുടെ സ്റ്റണ്ട് കോര്‍ഡിനേറ്ററായിരുന്നു സില്‍വ. സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയിനുൾപ്പെടെ പ്രശസ്തമായ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്.Image result for annyan stund scen

സില്‍വയുടെ വാക്കുകൾ ഇങ്ങനെ:- ‘150 ഓളം കരാട്ടേ വിദഗ്ദര്‍ ഉള്‍പ്പെട്ട രംഗമായിരുന്നു അത്. അന്യന്‍ എഴുന്നേല്‍ക്കുന്ന രംഗത്തില്‍ ഒരു എഴുപത്തഞ്ചോളം പേര്‍ തെറിച്ച് വീഴുന്ന രംഗമുണ്ട്. രംഗം ചിത്രീകരിക്കാന്‍ അവരുടെ മേല്‍ കയര്‍ കെട്ടി മുകളിലേക്ക് വലിക്കണമായിരുന്നു. ഒരാളെ ഉയര്‍ത്തണമെങ്കില്‍ നാലാളുകള്‍ വേണമായിരുന്നു. അതിനിടെ പീറ്റര്‍ ഹെയിന്‍ ഒരു ആശയം കണ്ട് അവതരിപ്പിച്ചു. രംഗം ചിത്രീകരിക്കുന്ന സ്‌റ്റേഡിയത്തിന് പുറത്ത് ഒരു ലോറി വച്ച് എല്ലാ കയറുകളും മേല്‍ക്കൂരയ്ക്ക് താഴെ ഏകീകരിച്ച് അതില്‍ ഘടിപ്പിച്ച് വലിക്കാമെന്നായിരുന്നു അത്. എന്നാല്‍ ലോറി ഡ്രൈവര്‍ക്ക് അതെ കുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ല. സംവിധായകന്‍ ആക്ഷന്‍ പറയുന്നതിന് മുന്‍പ് തന്നെ അദ്ദേഹം ലോറി എടുത്തു. ആര്‍ട്ടിസ്റ്റുകള്‍ അഭിനയിക്കാന്‍ തയ്യാറായിരുന്നില്ല. അവര്‍ ഉയര്‍ന്ന് പൊങ്ങി മേല്‍ക്കൂരയില്‍ ഇടിച്ച് തെറിച്ച് വീണു. പിന്നീട് അവിടെ ഒരു ചോരപ്പുഴയായിരുന്നുവെന്ന് സില്‍വ പറയുന്നു. ഭൂരിഭാഗം ആര്‍ട്ടിസ്റ്റുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. അവരുടെ കൈയില്‍ നിന്നും ചോര ഒഴുകി. പലരുടെയും ബോധം പോയി’.

എന്നാൽ തന്റെ സെറ്റില്‍ ഇത്രയും വലിയ അപകടം സംഭവിക്കുമെന്ന് ശങ്കര്‍ കരുതിയില്ല. സെറ്റില്‍ പിന്നീട് അദ്ദേഹം പൊട്ടിക്കരഞ്ഞ് വെന്നും ആ മാനസികാഘാതത്തില്‍ നിന്ന് കരകയറാന്‍ ദിവസങ്ങള്‍ എടുത്തുവെന്നും സില്‍വ വ്യക്തമാക്കി.

രണ്ടാമത്തെ അപകടം നടന്നത് 2.0 വിന്റെ ചിത്രീകരണത്തിനിടെയാണെന്നും സിൽവ പറയുന്നു. ‘ചെന്നൈയിലെ സാലി ഗ്രാമത്തില്‍ സ്‌ഫോടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം.

Image result for 2.0 stund accidentസ്‌ഫോടന രംഗങ്ങല്‍ ഗ്രാഫിക്‌സിന്റെ സഹായമില്ലാതെ യഥാര്‍ഥമായി ചിത്രീകരിക്കാന്‍ ശങ്കര്‍ തീരുമാനിച്ചു. സ്‌ഫോടക വസ്തുക്കള്‍ കണ്ടെയ്‌നര്‍ ടാങ്കില്‍ നിറച്ച് ആഡംബര കാറില്‍ ഇടിക്കുന്ന ഒരു രംഗം ചിത്രീകരിച്ചിരുന്നു. അതിനായി യഥാര്‍ഥ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്തു. സ്‌ഫോടനത്തിന്റെ ശബ്ദം കാരണം സമീപവാസികള്‍ കഷ്ടത്തിലായി. സമീപ പ്രദേശങ്ങളിലെ വീടുകള്‍ കുലുങ്ങിയതായും കെട്ടിടങ്ങള്‍ക്ക് വിള്ളല്‍ സംഭവിച്ചുവെന്നും അന്ന് പരാതി ഉയര്‍ന്നതായി സിൽവ വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!