തമിഴ്നാട് ദുരിതാശ്വാസ​നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകി തമിഴ് താരം അജിത്

ചെന്നൈ: കോവിഡ്​ രൂക്ഷമായ തമിഴ്​നാട്ടിൽ പ്രതിരോധ ​പ്രവർത്തനങ്ങൾക്കു ​ 25 ലക്ഷം രൂപ ധനസഹായം നൽകി തമിഴ്​ സൂപ്പർതാരം അജിത്​. തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ്​ 25 ലക്ഷം രൂപ അജിത് സംഭാവന ചെയ്‌തത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും പിന്തുണ വേണമെന്നും സർക്കാറിന്‍റെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കഴിഞ്ഞ ദിവസം അഭ്യർഥിച്ചിരുന്നു.

ഇതിന് പിന്തുണ പ്രഖ്യാപിച്ചാണ്​ അജിത്​ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയതെന്ന്​ അദ്ദേഹത്തിന്‍റെ മാനേജർ സുരേഷ് ചന്ദ്ര ട്വിറ്ററിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!