വിവാദങ്ങളിൽ പ്രതികരിച്ച് അമൃത സുരേഷ്

താനും മുന്‍ ഭര്‍ത്താവ് ബാലയും തമ്മിലുള്ള ഒരു ഫോണ്‍ കാളിന്റെ ഓഡിയോ റെക്കോര്‍ഡ് ലീക്കായ സംഭവത്തില്‍ പ്രതികരിച്ച് ഗായിക അമൃത സുരേഷ്. മകളെ വീഡിയോ കാളില്‍ കാണണം എന്ന് ബാല അമൃതയോട് ആവശ്യപ്പെടുന്നതും ഇപ്പോള്‍ താന്‍ വീട്ടില്‍ ഇല്ല അതുകൊണ്ട് കഴിയില്ലെന്നു അമൃത പറയുന്നതുമാണ് ഓഡിയോയില്‍.

കാള്‍ ലീക്ക് ചെയ്ത ആളുകള്‍ മുഴുവന്‍ കാളും ലീക്ക് ചെയ്യാത്തത് എന്താണെന്നു മനസിലാകുന്നില്ല.ഇന്നലെയാണ് ഈ സംഭവം നടക്കുന്നത്.രണ്ട് തവണയാണ് ബാല ചേട്ടന്‍ ഇന്നലെ എന്നെ വിളിച്ചത്. അതില്‍ ആദ്യം വിളിച്ചു മകളെ വീഡിയോ കാളില്‍ കാണണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പുറത്ത് ആണെന്നും അമ്മ വീട്ടിലുണ്ട് അമ്മയെ വിളിച്ചാല്‍ മതിയെന്നും പറഞ്ഞിരുന്നു. അമ്മയെ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല എന്ന് പറഞ്ഞു എന്നെ വിളിക്കുന്നതാണ് ലീക്ക് ആയ ഓഡിയോയില്‍ ഉള്ളത്.

അതില്‍ അമ്മ ചിലപ്പോള്‍ കിടക്കുന്നത് കൊണ്ടായിരിക്കും ഫോണ്‍ എടുക്കാത്തത് എന്ന് ഞാന്‍ പറയുന്നുണ്ട്. ഞാന്‍ കോവിഡ് പോസിറ്റീവ് ആയി വീട്ടില്‍ നിന്നും മാറി നില്‍ക്കുകയാണ്. ഞാന്‍ പുറത്താണ് എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥം ആരുടെയെങ്കിലും കൂടെയാണ് എന്നല്ല. ആ ഫോണ്‍ കാള്‍ കഴിഞ്ഞു ഞാന്‍ വീട്ടില്‍ അമ്മയെ വിളിച്ചു പറഞ്ഞു, അമ്മയും അവന്തികയും കൂടെ ബാല ചേട്ടന്റെ കാള്‍ വെയിറ്റ് ചെയ്തു ഏറെ നേരം കാത്തിരുന്നു. കുറെ തവണ ഞാന്‍ ബാലച്ചേട്ടന്റെ ഫോണില്‍ വിളിച്ചിട്ട് ആരും എടുത്തില്ല. എന്നിട്ടും ആരും തിരിച്ചു വിളിച്ചില്ല ‘

മകള്‍ കോവിഡ് പോസിറ്റീവ് ആണെന്നും വീഡിയോ പുറത്തു വിട്ട മാധ്യമം പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ അമൃത രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. മകള്‍ക്ക് യാതൊരു പ്രശ്‌നവും ഇല്ലെന്നും അസത്യം പ്രചരിപ്പിച്ച മാധ്യമത്തിന് എതിരെ കേസ് എടുക്കും എന്നുമാണ് അമൃത പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!