രാക്ഷസനി’ലെ ഇമ്പരാജ്, ‘നായാട്ടി’ലെ മൂര്‍ത്തി; പ്രേക്ഷകരെ കൈയ്യിലെടുത്ത് വിനോദ് സാഗര്‍

രാക്ഷസന്‍ എന്ന സിനിമയിലെ ഇമ്പരാജ് എന്ന അധ്യാപകനെ ആരും മറക്കാനിടയില്ല. വിനോദ് സാഗര്‍ എന്ന നടനാണ് അധ്യാപകനായി എത്തി പ്രേക്ഷകരെ ഞെട്ടിച്ചത്. മലയാളിയാണ് വിനോദ്. ഇപ്പോഴിതാ ‘നായാട്ടി’ലൂടെ വീണ്ടും ഒരു വ്യത്യസ്ത വേഷവുമായി എത്തിയിരിക്കുകയാണ് വിനോദ് സാഗര്‍.

മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ‘നായാട്ടി’ല്‍ ശ്രദ്ധേയ വേഷമാണ് വിനോദിനുള്ളത്. മൂര്‍ത്തി എന്ന കഥാപാത്രമായാണ് വിനോദ് സാഗര്‍ സിനിമയില്‍ എത്തിയത്. ജോജു അവതരിപ്പിക്കുന്ന മണിയന്‍ എന്ന കഥാപാത്രത്തിന്റെ സുഹൃത്താണ് മൂര്‍ത്തി. ശ്രദ്ധിക്കപ്പെടുന്ന വേഷമാണ് വിനോദിന് ലഭിച്ചത്.

വര്‍ഷങ്ങളായി തമിഴ്നാട്ടില്‍ സ്ഥിര താമസമാക്കിയിരിക്കുകയാണ് കുടുംബം. വിനോദിന്റെ അച്ഛന്റെ നാട് കൊല്ലത്തും അമ്മയുടെ നാട് ഒറ്റപ്പാലത്തുമാണ്. ഭാര്യ പ്രജിഷ കോഴിക്കോട്ടുകാരിയാണ്. രണ്ടു മക്കളുമുണ്ട്, രോഹിത് ക്രിഷും, വിവിധ് ക്രിഷും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!