നടൻ പി.സി. ജോർജ് അന്തരിച്ചു

മലയാള സിനിമയിൽ വില്ലൻവേഷങ്ങളിൽ തിളങ്ങിയ നടൻ പി സി ജോർജ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ചാണക്യൻ, അഥർവം, ഇന്നലെ, സംഘംചാണക്യൻ, അഥർവ്വം,  സംഘം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹം ചെയ്തു. കെ.ജി. ജോർജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം ജോർജ് പ്രവർത്തിച്ചു. സംഘം സിനിമയിലെ പ്രായിക്കര അപ്പ ആണ് എന്നും നിറഞ്ഞു നിൽക്കുന്ന കഥാപാത്രം..

പോലീസ് ഓഫീസർ ആയിരുന്ന അദ്ദേഹം 68 ഓളം സിനിമകളിൽ അഭിനയിച്ചിരുന്നു. ചില പ്രൊഫഷനൽ നാടകങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തു.
രാമു കാര്യാട്ടിന്റെ ദ്വീപ്‌, സുബ്രഹ്മണ്യൻ മുതലാളിയുടെ തന്നെ വിടരുന്ന മൊട്ടുകൾ, ശ്രീമുരുകൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.

പിന്നീട് ചെറിയ വേഷങ്ങളിൽ നിന്നും മാറി നല്ല കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടി വന്നു. പൊലീസുകാരനായും, വില്ലനായും, ക്യാരക്ടർ റോളുകളിലുമെല്ലാം അദ്ദേഹം തിരശ്ശീലയിലെത്തി.

നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായും അദ്ദേഹമുണ്ടായിരുന്നു. ആദ്യകാലങ്ങളിൽ സിനിമയും ഔദ്യോഗിക ജീവിതവും ഒരുമിച്ച് കൊണ്ടുപോയെങ്കിലും, ഇടക്ക് പൂർണമായും സിനിമയിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യമുണ്ടായപ്പോൾ അദ്ദേഹം തിരികെ ജോലിയിൽ പ്രവേശിച്ചു. അത് മൂലം ഒട്ടനവധി ചിത്രങ്ങളിൽ അദ്ദേഹത്തിനു അഭിനയിക്കാൻ കഴിയാതെ പോയി. പിന്നീട് അഭിനയ രംഗത്ത് സജീവമായ അവസരത്തിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടി എത്തി. ശാരീരിക ആസ്വാസ്ഥ്യം മൂലം കുറച്ചു കാലമായി കലാരംഗത്ത് അദ്ദേഹം സജീവമല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!