‘കൊച്ചി രാജ’യായി സുരേഷ്‌കുമാർ; ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിലെ പുതിയ പോസ്റ്റർ

 

മലയാളത്തിന്റെ സൂപ്പർഹിറ്റ് കൂട്ടുകെട്ടായ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ചിത്രത്തിന്റെ മറ്റൊരു പുതിയ ക്യാരക്ടർ പോസ്റ്റര്‍ പുറത്തിറങ്ങി. നടൻ സുരേഷ് കുമാറിൻറെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. കൊച്ചി രാജ എന്ന വേഷത്തിലാണ് താരം എത്തുന്നത്.Image result for marakkar arabikadalinte simham poster kochi raja

അതേസമയം കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യർ എ ന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മോഹന്‍ലാലിന്റെ ചെറുപ്പ കാല വേഷം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്.

കൂടാതെ അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, സംവിധായകന്‍ ഫാസില്‍, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, പ്രഭു, അശോക് സെല്‍വന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 100 കോടി രൂപ ചെലവില്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമ്മാണം. മാര്‍ച്ച്‌ 26നാണ് റിലീസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!