വ്യാജ പാസ്പോർട്ടിലൂടെ മണിക്കുട്ടന്റെ പ്രായം തെളിയിക്കൽ ,കുടുംബം ഇത് നിയമപരമായി നേരിടും: അരവിന്ദ് കൃഷ്ണന്‍

നടന്‍ മണിക്കുട്ടന്റെ പാസ്‌പോര്‍ട്ട് ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിച്ച വിഷയത്തിൽ നിയമനടപടിക്കു ഒരുങ്ങി കുടുംബം. മണിക്കുട്ടന്റെ പ്രായം എഡിറ്റ് ചെയ്തുള്ള പാസ്‌പോര്‍ട്ടിന്റെ ചിത്രം ചില സോഷ്യൽമീഡിയ പേജുകളിൽ പ്രചരിക്കുന്നത്.

നടന് 39 വയസ്സ് പ്രായമുണ്ടെന്ന് രീതിയില്‍ എഡിറ്റ് ചെയ്താണ് പാസ്‌പോര്‍ട്ടിന്റെ ചിത്രം പ്രചരിച്ചത്. ഇതിനെതിരെ മണിക്കുട്ടന്റെ സുഹൃത്തും നടി ശരണ്യയുടെ ഭര്‍ത്താവുമായ അരവിന്ദ് കൃഷ്ണന്‍ രംഗത്തെത്തി.

ഔദ്യോഗിക ഐഡി കാര്‍ഡ് ആയ പാസ്‌പോര്‍ട്ട് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതില്‍ മണിക്കുട്ടന്റെ കുടുംബം നിയമപരമായി നീങ്ങുമെന്ന് അരവിന്ദ് കൃഷ്ണന്‍ വ്യക്തമാക്കി. മണിക്കുട്ടന്റെ യഥാർഥ പാസ്പോർട്ടിന്റെയും വ്യാജന്റെയും ചിത്രങ്ങൾ പങ്കുവച്ചായിരുന്നു അരവിന്ദ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!