കോവിഡ് പ്രേരിത ലോക്ക് ഡൗൺ മൂലം തൊഴിലാളികളുടെ ഉപജീവനമാർഗത്തെ ബാധിക്കുന്നതിനാൽ നടൻ അജിത്ത് തൊഴിലാളികളെ സഹായിക്കുന്നതിനായി ഫെഫ്സി (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ) യൂണിയന് 10 ലക്ഷം രൂപ സംഭാവന നൽകി. മെയ് 15 ന് അദ്ദേഹം ബാങ്ക് ട്രാൻസ്ഫർ വഴി പണം കൈമാറി. ശനിയാഴ്ച ചെന്നൈയിൽ നടന്ന പത്രസമ്മേളനത്തിൽ ഫെഫ്സി പ്രസിഡന്റ് ആർ കെ സെൽവമണി ഇക്കാര്യം അറിയിച്ചു. ഫിലിം, ടെലിവിഷൻ സീരിയൽ ഷൂട്ടിംഗ് മെയ് 31 വരെ നിർത്തിവച്ചിരിക്കുകയാണ്.
പ്രതിദിനം 25,000 പുതിയ കോവിഡ് -19 കേസുകൾ തമിഴ്നാട്ടിൽ ഉണ്ടാകുന്നുണ്ട്. കോവിഡ് -19 പ്രതിസന്ധി ഘട്ടത്തിൽ ബുദ്ധിമുട്ടുന്ന തൊഴിലാളികളെ സഹായിക്കാൻ പണം സംഭാവന ചെയ്യണമെന്ന് പ്രമുഖ അഭിനേതാക്കളോടും സാങ്കേതിക വിദഗ്ധരോടും ആർ കെ സെൽവമണി അഭ്യർത്ഥിച്ചു.