സൽമാൻ ഖാന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം രാധെ: യുവർ മോസ്റ്റ് വാണ്ടഡ് ഭായ് മെയ് 13 ന് റിലീസ് ചെയ്തു. ആക്ഷൻ ചിത്രത്തിൽ നടന്റെ ആരാധകർക്ക് വളരെയധികം പ്രതീക്ഷകളുണ്ടായിരുന്നു, കാരണം ഒരു വർഷത്തിലേറെയായി സൽമാൻ ഖാൻറെ ഒരു ചിത്ര൦ റിലീസ് ആയിട്ട്. കൂടാതെ ഈദിന് റിലീസ് ആകുന്ന സൽമാൻ ചിത്രം എന്ന പ്രത്യേകാതയും ഇതിനുണ്ടായിരുന്നു.
ചിലർ രാധെയെ ഈദ് ബ്ലോക്ക്ബസ്റ്റർ ആയി പ്രഖ്യാപിച്ചപ്പോൾ മറ്റുള്ളവർ ചിത്രം ഏറ്റവും മോശം ചിത്രമായി വിധി എഴുതുകയും ചെയ്തു. രാധെ: യുവർ മോസ്റ്റ് വാണ്ടഡ് ഭായിയുടെ IMDb റേറ്റിംഗ് നിലവിൽ 2 ആണ്. 41,658 ൽ അധികം ആളുകളുടെ അവലോകനങ്ങളെ അടിസ്ഥാനമാക്കിയാണ് റേറ്റിംഗ്. ഐഎംഡിബിയുടെ ഏറ്റവും കുറഞ്ഞ റേറ്റിംഗുള്ള സൽമാൻറെ രണ്ടാമത്തെ ചിത്രമാണ് രാധെ ഇപ്പോൾ. ഐഎംഡിബിയുടെ ഏറ്റവും കുറഞ്ഞ റേറ്റിംഗുള്ള ആദ്യ ചിത്രമാണ് റേസ് 3. ഈദ് 2018 ൽ ആരാധകർക്ക് സൽമാൻ ഖാൻ നൽകിയ സമ്മാനമായിരുന്നു റേസ് 3. ചിത്രത്തിന്റെ നിലവിലെ ഐഎംഡിബി റേറ്റിംഗ് 1.9 ആണ്.