ബിജു മേനോനും പാർവതിയും ഷറഫുദ്ധീനു൦ പ്രധാന താരങ്ങളായി എത്തിയ ചിത്രമാണ് “ആർക്കറിയാം”. ചിത്രം ഏപ്രിൽ മൂന്നിന് തീയറ്ററുകളിൽ പ്രദർശനത്തിന്എത്തി . ചിത്രത്തിൻറെ ഒടിടി റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം നീ സ്ട്രീം പ്ലാറ്റ്ഫോമിൽ മെയ് 19ന് റിലീസ് ചെയ്യും.
സാനു ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ടീസർ കമൽ ഹാസനും ഫഹദ് ഫാസിലും ചേർന്നാണ് പുറത്തിറക്കിയത്. മൂൺഷോട്ട് എന്റർടൈൻമെൻറ്സും ഒ പി എം ഡ്രീം മിൽ സിനിമാസിൻറെയും ബാനറിൽ സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവു൦ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.