തമിഴ് നടൻ നിതിഷ് വീര കോവിഡ് ബാധിച്ച് അന്തരിച്ചു

തമിഴ് നടൻ നിതിഷ് വീര അന്തരിച്ചു. കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. 45 വയസായിരുന്നു. സെല്‍വരാഘവന്‍ ചിത്രം പുതുപേട്ടയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്തത്.

വെണ്ണിലാ കബഡി, കുഴു, നേട്ര് ഇന്‍ട്ര്, പാടൈ വീരന്‍, പേരന്‍പ്, ഐരാ, നീയ 2 തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം അസുരനിലും പ്രധാന വേഷത്തിൽ അഭിനയിച്ചു. നിതീഷിനെ ശ്രദ്ധേയനാക്കിയ ഒരു കഥാപാത്രമായിരുന്നു വെട്രിമാരന്‍ ചിത്രം അസുരനിലെ പാണ്ഡിയന്‍ എന്ന വില്ലന്‍ വേഷം.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!