“വിശുദ്ധ രാത്രികൾ ” എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

ഡോ: എസ്. സുനിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന”വിശുദ്ധ രാത്രികൾ ” എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മൂന്ന് സുഹൃത്തുക്കൾ ഹൈറേഞ്ചിലെ ഒരു റിസോർട്ടിലേക്ക് യാത്ര തിരിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

സണ്ണി ജോസഫ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം പൊത്തൂട്ടൻസ് സിനിമ,ഫിലിം നോമാഡ്സ് അവതരിപ്പിക്കുന്നു. ലതീഷ്കൃഷ്ണൻ,രാജേഷ്കാഞ്ഞിരക്കാടൻ,ജെയ്സൻജോസ്,ഡോ. എസ് .സുനിൽ,റീന ടി കെ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.

അലൻസിയാർ ലേ ലോപ്പസ് ,സന്തോഷ് കീഴാറ്റൂർ,ശ്രീജയനായർ എന്നിവറാൻ ചിത്രത്തിലെ പ്രധാന താരങ്ങൾ. അന്തരിച്ച അനിൽ നെടുമങ്ങാട്,കെ ബി വേണു,ശരത് സഭ,കണ്ണൻ ഉണ്ണി,ദേവേന്ദ്രനാഥ്, ശങ്കരനാരായണൻ, അജിത് എം.ഗോപിനാഥ്, സാന്ദ്ര,ഗുൽഷാനറ, പ്രിയങ്ക പഥക് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!