എ റഹ്‌മാൻ തിരക്കഥ ഒരുക്കിയ 99 സോംങ്‌സ് നെറ്റ്ഫ്ലിക്സിൽ റിലീസിനൊരുങ്ങുന്നു

പ്രശസ്ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ തിരക്കഥ എഴുതി നിർമിച്ച ചിത്രമാണ് 99 സോംങ്‌സ്. ചിത്രത്തിൻറെ ഒടിടി റിലീസ് തീയതി ഇപ്പോൾ പുറത്തുവിട്ടു. ചിത്രം നെറ്റ്ഫ്ലിക്സിൽ മെയ് 21ന് റിലീസ് ചെയ്യും. സംഗീതത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം ഏപ്രിൽ 16 ന് ആണ് പ്രദർശനത്തിന് എത്തിയത്.

സംഗീതത്തിനും പ്രണയത്തിനും മുൻതൂക്കം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് റഹ്മാന്‍ തന്നെയാണ്. നിര്‍മ്മാണ കമ്ബനിയായ വൈ എം മൂവീസും ജിയോ സ്റ്റുഡിയോസുമായി ചേര്‍ന്നാണ് 99 സോങ്‌സ് നിര്‍മിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!