‘കേശു’ ലുക്കിൽ കുടുബത്തോടൊപ്പം ദിലീപ്; കാണാം പുതിയ ചിത്രങ്ങൾ

 

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥൻ’. ചിത്രത്തിൽ നായകനിലുപരി വ്യത്യസ്ത രൂപഭാവത്തിൽ എത്തുന്ന ദിലീപിന്റെ മേക്കോവർ ചിത്രം ആരാധകരെ ഇതിനോടകം ഞെട്ടിപ്പിച്ചിരുന്നു.

കുടവയറും ഇന്‍സര്‍ട്ട് ചെയ്ത ഷര്‍ട്ടുമൊക്കെയായി പ്രായമായ ലുക്കിലായിരുന്നു കേശു എന്ന ദിലീപ് കഥാപാത്രം. ആദ്യ പോസ്റ്ററുകൾ ആരാധകരും സോഷ്യൽമീഡിയയും ഒരുപേലെ ഏറ്റെടുത്തിരുന്നു. എന്നാൽ ഇപ്പോഴിതാ ചിത്രത്തിലെ തന്നെ മറ്റൊരു ലുക്കില്‍ ദിലീപ് പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധേയമാകുകയാണ്.

ഭാര്യ കാവ്യ മാധവനും മകള്‍ക്കുമൊപ്പമുള്ള ദിലീപിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ഫേസ്ബുക്കില്‍ അടക്കം ജന ശ്രദ്ധ ആകര്ഷിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!