‘തലൈവി’യായി തിളങ്ങി കങ്കണ; പുതിയ പോസ്റ്റർ പുറത്ത്

 

ബോളിവുഡ് താരം കങ്കണ റണാവത് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി വേഷമിടുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തലൈവി’. ജയലളിതയുടെ ജീവിത കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ എംജിആർ ആയി എത്തുന്നത് അരവിന്ദ് സ്വാമിയാണ്. ചിത്രത്തിലെ മറ്റൊരു പുതിയ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്.Image result for thalaivi poster

ചിത്രത്തിൽ പ്രകാശ് രാജ്, പ്രീയാമണി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ജയലളിതയുടെ തോഴി എന്ന നിലയില്‍ ശ്രദ്ധ നേടുകയും ഒടുവില്‍ അവരുടെ മരണ ശേഷം പാര്‍ട്ടി പിടിക്കാനും,മുഖ്യമന്ത്രിയാകാനും ശ്രമിച്ച് പരാജിതയായ ശശികലയുടെ വേഷത്തിലാണ് പ്രിയാമണി എത്തുന്നത്. തെലുങ്ക് താരം വിജയ് ദേവര്കൊണ്ടയും ചിത്രത്തിൽ എത്തുന്നുണ്ട്.Image result for thalaivi poster

എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ‘തലൈവി’ തമിഴിലും, തെലുങ്കിലും, ഹിന്ദിയിലുമായായിരിക്കും റിലീസിനെത്തുക. വിഷ്ണു ഇന്ദൂരിയാണ് ചിത്രത്തിന്റെ നിർമ്മാണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!