സാക്ക് സ്നൈഡർ സംവിധാനം ചെയ്യുന്ന അമേരിക്കൻ സോംബി ഹീസ്റ്റ് ചിത്രമാണ് ആർമി ഓഫ് ദ ഡെഡ്. സ്നൈഡറിന്റെ ഒരു കഥയെ അടിസ്ഥാനമാക്കി ഷേ ഹാറ്റൻ, ജോബി ഹരോൾഡ് എന്നിവരോടൊപ്പം അദ്ദേഹവും ചേർന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്.
ഡേവ് ബൂട്ടിസ്റ്റ, എല്ല പർനെൽ, ഒമാരി ഹാർഡ്വിക്ക്, അനാ ഡി ലാ റെഗുവേര, തിയോ റോസി, മത്തിയാസ് ഷ്വീഗെഫർ, നോറ ആർനെസെഡർ, ഹിരോയുകി സനഡ, ടിഗ് നോട്ടാരോ, റ ൾ കാസ്റ്റിലോ, സാമന്ത വിൻ, ഹുമ ഖുറേഷി, ഗാരറ്റ് ദില്ലഹണ്ട് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഒരു സോംബി അപ്പോക്കലിപ്സിനിടയിൽ ലാസ് വെഗാസ് കാസിനോ തട്ടിപ്പ് ആസൂത്രണം ചെയ്യുന്ന ഒരു കൂട്ടം സൈനികരുടെ കഥയും ചിത്രം പറയുന്നത്. ചിത്രം ഇന്ന് നെറ്റ്ഫ്ലിക്സിൽ ഡിജിറ്റലായി റീലിസ് ചെയ്തു.