‘മസില്‍’ കാണിച്ച് പുതിയ ചിത്രം പങ്കുവച്ച് റിമി ടോമി

ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ തരാം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇപ്പോൾ തരാം പങ്കുവച്ച ഒരു ചിത്രമാണ് വൈറൽ ആയിരിക്കുന്നത്. കൈ ഉയര്‍ത്തിപ്പിടിച്ച് മസില്‍ കാണിച്ചു നില്‍ക്കുന്ന ചിത്രമാണ് റിമി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. രസകരമായ ഒരു കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

നിമിഷങ്ങൾക്കുള്ളിൽ ചിത്രം വൈറൽ ആവുകയും നിരവധി സിനിമ താരങ്ങൾ ചിത്രത്തിന് കമന്റുമായി എത്തി. ‘മസില്‍ ടോമി’ എന്ന കമന്റുകളുമായി ചില ആരാധകരും എത്തി. “ചേട്ടന്മാരെ അത്രയ്ക്കൊന്നും ഇല്ലെങ്കിലും കുറച്ചൊക്കെ ..” എന്ന കുറിപ്പോടെയാണ് ചിത്രം റിമി പങ്കുവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!