ജിയോ ബേബിക്കും ജയരാജിനും പത്മരാജന്‍ സിനിമാ പുരസ്‌കാരം

2020ലെ പത്മരാജൻ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ചലച്ചിത്ര /സാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംവിധായകനും എഴുത്തുകാരനുമായിരുന്ന പി.പത്മരാജന്റെ പേരിലുള്ള പത്മരാജൻ മെമ്മോറിയല്‍ ട്രസ്റ്റിന്റെ വകയാണ് പുരസ്‌കാരം. പത്മരാജന്‍ സിനിമാ പുരസ്‌കാരം ജിയോ ബേബിക്കും ജയരാജിനും. മനോജ് കുറൂരിനും, കെ.രേഖയ്ക്കും സാഹിത്യപുരസ്‌കാരവും ലഭിച്ചു.

മികച്ച സംവിധായകനുള്ള 15000 രൂപയുടെ അവാര്‍ഡ് ജിയോ ബേബി (ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍) നേടി. ജയരാജിനാണ് (ചിത്രം:ഹാസ്യം) മികച്ച തിരക്കഥാകൃത്തിനുള്ള 25000രൂപയുടെ പുരസ്‌കാരം.സംവിധായകന്‍ ബ്ലസി ചെയര്‍മാനും ബീനാ രഞ്ജിനി, വിജയകൃഷ്ണന്‍ എന്നിവര്‍അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!