തമിഴ് താരം ജീവയെ നായകനാക്കി രാജു മുരുകന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജിപ്സി. ചിത്രത്തിലെ പുതിയ പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിൽ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ജീവ എത്തുന്നത്.
നതാഷ ആണ് ചിത്രത്തിലെ നായിക. കൂടാതെ സണ്ണി വെയിൻ, ലാൽ ജോസ്,സുശീല രാമന്, സന്തോഷ് നാരായണന് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
മികച്ച തമിഴ് ചിത്രത്തിനുള്ള നാഷണല്‍ അവാര്‍ഡ് ലഭിച്ച ജോക്കര്‍ എന്ന ചിത്രത്തിന്റെ സംവിധായകന് കൂടിയാണ് ആണ് രാജുമുരുകൻ. ചിത്രം മാർച്ച് ആറിന് പ്രദർശനത്തിന് എത്തും.