വെബ് സീരിസിലെ കഥാപാത്ര വിവാദം: സാമന്ത മാപ്പ് പറയണമെന്ന് തമിഴ് സിനിമാ പ്രവർത്തകർ

കുറച്ച് ദിവസങ്ങളായി വിവാങ്ങളുടെ നടുവിൽ ആണ് നടി സാമന്ത. താരം ആദ്യമായി അഭിനയിച്ച വെബ് സീരിസുമായി ബന്ധപ്പെട്ട് പ്രശനമാണ് ഇപ്പോൾ താരത്തെ വലക്കുന്നത്. ജൂൺ നാല് മുതൽ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യാനൊരുങ്ങുന്ന ദ ഫാമിലി മാൻ -2 എന്ന വെബ്‌ സീരീസിൻറെ ഉള്ളടക്കത്തിനെതിരെ പ്രതിഷേധം.

ഈ വെബ് സീരീസിൽ ഒരു തമിഴ് സംഘടനയെ തീവ്രവാദി സംഘമായി അവതരിപ്പിച്ചിരിക്കുന്നുവെന്നാണ് തമിഴ് സിനിമാ പ്രവർത്തകരുൾപ്പെടെയുള്ളവർ വാദിക്കുന്നത്. തമിഴ് സംവിധായകനും രാഷ്ട്രീയ പ്രവർത്തകനുമായ സീമാൻ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രംഗത്തുണ്ട്.

 

സാമന്ത ഈ വെബ്‌സീരീസിൽ ആത്മഹത്യാ ബോംബ് സ്ക്വാഡിലെ അംഗമായ രാജി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അതേസമയം വെബ് സീരീസ് സംപ്രേഷണം ചെയ്യാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ് ആമസോൺ പ്രൈം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!