തൃഷ നായികയാകുന്ന ‘പരമപഥം വിളയാട്ട്’; പുതിയ പോസ്റ്റർ റിലീസ് ചെയ്തു

 

യുവാക്കൾക്കിടയിൽ തരംഗമായി മാറിയ 96 ന്‍റെ വമ്പൻ വിജത്തിന് ശേഷം തൃഷ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പരമപഥം വിളയാട്ട്’. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. അതേസമയം തൃഷയുടെ അറുപതാമത്തെ ചിത്രവുമാണെന്നതാണ് ശ്രദ്ധേയം.Image result for parampadham vilayatt

ചിത്രത്തിൽ ബധിരയും മൂകയുമായ ഒരു പെണ്‍കുട്ടിയുടെ അമ്മയായ ഡോക്ടറുടെ വേഷത്തിലാണ് താരം എത്തുന്നത്.

കെ തിരുനഗരം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിച്ചാര്‍ഡ്, എഎല്‍ അഴകപ്പന്‍, വേള രാമമൂര്‍ത്തി, ചാംസ്, സോന തുടങ്ങിയവരും വേഷമിടുന്നുണ്ട്. 24 അവേഴ്സ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമൃഷ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിക്കുന്നത്. പ്രദീപ് ഇ രാഘവാണ് എഡിറ്റിങ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!