മോഹന്‍ലാല്‍ ആരാധകർ നെഞ്ചേറ്റിയ ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിലെ ‘ലാലേട്ട’ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ അരങ്ങേറ്റം കുറിച്ച കുഞ്ഞു ഗായികയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. മലയാളത്തിലെ പ്രിയ താരങ്ങളായ ഇന്ദ്രജിത്ത്- പൂർണിമ ദമ്പതികളുടെ മകളായ പ്രാർത്ഥന ക്ക് ഇതിനോടകം തന്നെ ആരാധകരും ഏറെയാണ്.
എന്നാൽ ഇപ്പോഴിതാ മറ്റൊരു ഗാനവുമായി സോഷ്യൽ മീഡിയയെ ഒന്നടങ്കം കയ്യിലെടുത്തിരിക്കുകയാണ് ഈ കുഞ്ഞ് ഗായിക. ഇന്‍സ്റ്റാഗ്രാമിലൂടെ പ്രാര്‍ത്ഥന ‘അമ്മയക്ക് വേണ്ടി’യെന്ന അടികുറിപ്പോടെ പാടിയ പാട്ടാണ് ഇപ്പോള്‍ വൈറലായത്.
‘ബാദല്‍ ഓര് ബാജ്ലി’ എന്ന പാകിസ്താനി ചിത്രത്തിലെ ‘ആജ് ജാനേ കീ സിദ് നാ കരോ’ എന്ന തുടങ്ങുന്ന ഗാനമാണ് പ്രാര്‍ത്ഥന ആലപിച്ചിരിക്കുന്നത്. അതേസമയം മകളുടെ സമ്മാനത്തിൽ മനംകവർന്ന് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, പോസ്റ്റിന് കമന്റും ചെയ്തിട്ടുണ്ട്. അതേസമയം നിരവധി പേർ പ്രാര്‍ത്ഥനക്ക് അഭിനന്ദനം അറിക്കുകയും ചെയ്തിട്ടുണ്ട്.