ടൊവിനോ ചിത്രം കള തെലുഗിൽ ഡബ്ബ് ചെയ്ത് ഇറക്കുന്നു

രാഹുല്‍ വിഎസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കള. ടോവിനോ നായകനായി എത്തിയ ചിത്രം തീയറ്ററിൽ മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രം ഒടിടിയിൽ റിലീസ് ചെയ്തു. ആമസോൺ പ്രൈമിൽ ആണ് ചിത്രം റിലീസ് ആയത്. ഇപ്പോൾ ചിത്രം തെലുഗിൽ ഡബ്ബ് ചെയ്ത് ഇറക്കാൻ ഒരുങ്ങുകയാണ് തെലുഗ് ഒടിടി പ്ലാറ്റ്ഫോമായ ആഹാ. ചിത്രം ജൂൺ നാലിന് റിലീസ് ചെയ്യും,

ദിവ്യ പിള്ള നായികയായി എത്തുന്ന ചിത്രത്തിൽ ലാൽ, മൂർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. പുഷ്പാകരന്‍, രോഹിത് വി.എസ് എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. അഖില്‍ ജോര്‍ജ് ഛായാഗ്രാഹണം നിര്‍വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!