മലയാളത്തിൽ ഇനിയൊരു തിരിച്ചുവരവ് ഉണ്ടെങ്കിൽ അത് മോഹൻലാലിനൊപ്പമായിരിക്കുമെന്ന് ഇന്ദ്രജ

ഒരു കാലത്ത് മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാൾ ആയിരുന്നു നടി ഇന്ദ്രജ.മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി താരം അഭിനയിച്ചിരുന്നു. മികച്ച നര്‍ത്തകി കൂടിയായ ഇന്ദ്രജ തെലുങ്കു, തമിഴ്, കന്നഡ ചിത്രങ്ങളിലും തിളങ്ങി.

മലയാളത്തിൽ ഇനിയൊരു തിരിച്ചുവരവ് ഉണ്ടെങ്കിൽ അത് മോഹൻലാലിനൊപ്പമായിരിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. കൈരളി ടിവിയിലെ ജെ ബി ജങ്ക്ഷന്‍ പരിപാടിയില്‍ വെച്ച് ജോണ്‍ ബ്രിട്ടാസ് ആണ് ഇന്ദ്രജ ഇക്കാര്യം പറഞ്ഞത്. ഇന്ദ്രജ ആദ്യമായി മോഹന്‍ലാലിന്റെ നായികാ വേഷം ചെയ്യുന്നത് ഉസ്താദിലാണ് . അതിനു ശേഷം ശ്രദ്ധ എന്ന ഐ വി ശശി ചിത്രത്തിലും ഇന്ദ്രജ മോഹന്‍ലാലിന് ഒപ്പം അഭിനയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!