Dr. അബ്ബാസ് ആയി മിഥുൻരമേശ്; ‘വർക്കി’യിലെ പുതിയ പോസ്റ്റർ പുറത്ത്

നവാഗത സംവിധായകനായ ആദർശ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വർക്കി. നാദിർഷയുടെ അനുജൻ സമദ് സുലൈമാൻ ആണ് ചിത്രത്തിൽ നായകൻ. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.

നടനും അവതാരകനുമായ മിഥുൻ രമേശിന്റെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. Dr. അബ്ബാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്.

പുതുമുഖ നടി ദർശനയാണ് ചിത്രത്തിലെ നായിക. ജാഫർ ഇടുക്കി, അലൻസിയർ, ശ്രീജിത്ത് രവി ,മാല പാർവതി, കൃഷ്ണപ്രഭ , മിഥുൻ, ജോമോൻ ജോഷി, സൂരജ് സുകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മേപ്പാടൻ ഫിലിംസിന്റെ ബാനറിൽ ബിജു മണികണ്ഠനാണ് ചിത്രം നിർമിക്കുന്നത്. ശ്യാം കുമാർ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!