‘ബിഗ് ബോസ് താരങ്ങള്‍ കൊച്ചിയില്‍ തിരിച്ചെത്തി

അവസാന ആഴ്ചയിലേക്ക് കടന്ന ബിഗ് ബോസ്സ് മൂന്നാം സീസണ്‍ അപ്രതീക്ഷിതമായി നിര്‍ത്തി വച്ചിരുന്നു. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ഇത് നിർത്തിയത്. ബിഗ് ബോസ് പ്രോഗ്രാമിന്റെ ചിത്രീകരണം നടന്നത്. തമിഴ് നാട്ടില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പ്രോഗ്രാം തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ത്തിവെപ്പിക്കുകയായിരുന്നു.

ഇപ്പോൾ ബിഗ്‌ബോസിലെ താരങ്ങൾ കൊച്ചിയിൽ എത്തി. കൊച്ചി വിമാനത്താവളത്തിൽ എത്തിയ ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു. നോബി മാര്‍ക്കോസ്, കിടിലം ഫിറോസ്, റംസാന്‍ മുഹമ്മദ്, ഋതു മന്ത്ര, ഡിംപല്‍ ഭാല്‍, സായി വിഷ്ണു, അനൂപ് കൃഷ്ണ, മണിക്കുട്ടന്‍ എന്നിങ്ങനെ എട്ടു പേരാണ് ഷോയില്‍ അവസാന വാരം ഉണ്ടായിരുന്നത്. ഇവർ തിരിച്ചെത്തിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!