സന്ദീപ് ഓര്‍ പിങ്കി ഫറാറിലെ അർജുൻ കപൂറിന്റെ പ്രകടനത്തെ പ്രശംസിച്ച് ടോവിനോ തോമസ്

 

അർജുൻ കപൂറും പരിനീതി ചോപ്രയുടെ സന്ദീപ് ഓര്‍ പിങ്കി ഫറാർ മെയ് 20 ന് ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ചു, അന്നുമുതൽ ഇത് പ്രശംസ നേടുന്നു. ചിത്രത്തിൻറെ കഥയും പ്രധാന അഭിനേതാക്കളുടെ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നതെന്നാണ് അഭിപ്രായങ്ങൾ. ഇപ്പോൾ നടൻ ടോവിനോ തോമസം ചിത്രത്തെ പ്രശംസിച്ച് രംഗത്ത്.

സന്ദീപ് ഓര്‍ പിങ്കി ഫറാറിലെ അർജുൻ കപൂറിന്റെ പ്രകടനത്തെ പ്രശംസിച്ച ടോവിനോ ഇത് അദ്ദേഹത്തിൻറെ ഏറ്റവും മികച്ച ചിത്രമാണെന്നും ഇൻസ്റാഗ്രാമിലൂടെ അറിയിച്ചു. ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട ഓണ്‍-സ്‌ക്രീന്‍ ജോഡികളില്‍ ഒരാളാണ് അര്‍ജുന്‍ കപൂറും പരിനീതി ചോപ്രയും. ഇരുവരും നേരത്തെ ഇഷക്സാദെ, നമസ്‌തേ ഇംഗ്ലണ്ട് എന്നീ ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചിരുന്നു.ദിബാകര്‍ ബാനര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!