മണി ഹീസ്റ്റിന്റെ അഞ്ചാം ഭാഗത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

 

മണി ഹീസ്റ്റ് എന്ന പേരിൽ റിലീസ് ആയ ലോകമെമ്പാടും ആരാധകരുള്ള പരമ്പരയാണ് ല കാസ ദെ പാപ്പെൽ. പരമ്പരയുടെ അഞ്ചാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ ഇതിൻറെ പുതിയ പോസ്റ്റർ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു. രണ്ട് ഭാഗങ്ങളായി എത്തുന്ന അഞ്ചാം സീസൺ ഈ പരമ്പരയുടെ അവസാന ഭാഗമാണ്.

ആദ്യ ഭാഗം സെപ്റ്റംബര്‍ മൂന്നിനും രണ്ടാം ഭാഗം ഡിസംബര്‍ മൂന്നിനുമാണ് റിലീസ് ചെയ്യുക. ഓരോ ഭാഗത്തിലും അഞ്ച് എപ്പിസോഡുകൾ ആയിരിക്കും ഉണ്ടാവുക. അലെക്സ് പിന ആണ് ഈ സീരിസിന്റെ സംവിധായകൻ . 2017 മേയ് 2 ന് അവതരിപ്പിക്കപ്പെട്ട ഈ പരമ്പരയിൽ ഉർസുല കോർബേറോ, അൽവാരോ മോർട്ടെ, പാക്കോ ടൗസ്, ആൽബ ഫ്ലോറെസ് തുടങ്ങിയവർ അഭിനയിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!